കട്ടപ്പന: വ്യാജമദ്യം വിൽപന നടത്തിവന്നയാളെ കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടപ്പന കാവുംപടി വാഴേപറമ്പിൽ പ്രസാദാ(49) ണ് പിടിയിലായത്. ഇയാളുടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സമീപപ്രദേശങ്ങളിൽ ഇയാൾ വ്യാജമദ്യം വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഏലത്തോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട് കേന്ദ്രീകരിച്ചാണ് ഇയാൾ വ്യാജമദ്യം തയാറാക്കി വിൽപന നടത്തിവന്നത്. പ്രതിയെ ഇന്നു കട്ടപ്പന കോടതിയിൽ ഹാജരാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബിനു, പ്രിവന്റീവ് ഓഫീസർ പി.ബി. രാജേന്ദ്രൻ, വി.പി. സാബുലാൽ, സി.ഇ.ഒമാരായ ജെയിംസ് മാത്യു, പി.സി. വിജയകുമാർ, എം.എസ്. അരുൺ, സിറിൽ ജോസഫ്, വനിത സി.ഇ.ഒ. എം.ആർ. ചിത്രാഭായി എന്നിവരാണ് പരിശോധന നടത്തിയത്.