ചെറുതോണി:വാർഡ് മെമ്പറുടെ ഓണ റെറിയം കൊണ്ട് വാർഡിലെ മുഴുവൻ വിടുകളിലും സൗജന്യമായ് മാസ്‌ക്ക് വിതരണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് 17ാം വർഡ് മെമ്പർ. കെ എസ് സന്തോഷ് കുമാറാണ് വാർഡിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യമായി മാസ്‌ക്ക് വിതരണം നടത്തിയത് . 17ാം വാർഡിലെ 482 വിടുകളിൽ ഒരു കുടുബത്തിന് 5 മാസ്‌ക്കുകൾ വിതമാണ് വിതരണം നടത്തുന്നത് വാർഡിലെ കുടുബശ്രീ യൂണിറ്റുകളാണ് മാസ്‌ക്ക് നിർമ്മിച്ച് നൽകുന്നത്. മാസ്‌ക്ക് നിർമ്മാണത്തിൽ തികയാതെ വരുന്ന തുക ഡി.വൈ.എഫ്.ഐ പ്രവർത്തകരും മെമ്പർമാരും സി.ഡി.എസും എഡി.എസ് പ്രവർത്തകരുമാണ് നൽകിയത്. മാസ്‌ക് വിതരണ ഉദ്ഘാടനം ഇടുക്കി ജോയിന്റ് ആർ.ടി.ഒ എം കെ ജയേഷ് കുമാർ നിർവഹിച്ചു.