ചെറുതോണി: കഴിഞ്ഞ ദിവസം മരിയാപുരം ചട്ടിക്കുഴിയിൽ നിന്നു കണ്ടെടുത്ത അസ്ഥികൂടം സമീപവാസിയായ വെള്ളമറ്റത്തിൽ ടോമി(55)ന്റെതാണന്ന് സ്ഥിരീകരിച്ചതായി തങ്കമണി പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച്‌പൊലീസിൽ പരാതി നൽകിയിരുന്നതാണ്. വസ്ത്രവും തിരിച്ചറിയൽ കാർഡും അസ്ഥികൂടത്തിനടത്തുണ്ടായിരുന്നു. കാലിൽ ഒടിവ് ഉണ്ടായതിനെ തുടർന്ന് സ്റ്റീൽ കമ്പിയിട്ടിട്ടുണ്ടായിരുന്നു. ലഭിച്ച അസ്ഥികൂടത്തിന്റെ കാലിലും കമ്പിയുണ്ടായിരുന്നു. ഇയാളുടെ വീടിന് സമീപം കൃഷിയിടത്തിന് സമീപത്തുള്ള പാറയിടുക്കിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.ഫോറൻസിക് ഉദ്യോഗസ്ഥരും തങ്കമണിപൊലീസും മേൽ നടപടകൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. ഭാര്യ: ലിസി.