കട്ടപ്പന: തൊഴിൽ നഷ്ടപ്പെട്ട പട്ടികജാതിപട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നു ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് പട്ടികജാതി വികസന ബ്ലോക്ക് ഓഫീസ് പടിക്കൽ ഒന്നര മണിക്കൂർ സത്യഗ്രഹം നടത്തി. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോൺസൺ മുത്തുസ്വാമി, രാംകുമാർ, ഇ. ശരവണൻ തുടങ്ങിയവർ പങ്കെടുത്തു.