കട്ടപ്പന: കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ കലാകാരൻമാർ സമാഹരിച്ച 30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിക്കു നൽകി. ചിത്രകല അധ്യാപകൻ അഖിൽ വിജയകുമാർ, ജില്ലാ കോഓർഡിനേറ്റർ മോബിൻ മോഹന് തുക കൈമാറി. ഇതോടൊപ്പം നഗരസഭയിലെ നാടക പഠിതാക്കൾ നിർമിച്ച 500 മുഖാവരണങ്ങൾ കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴിക്ക് കൈമാറി. നിർധനരായ പഠിതാക്കൾക്ക് ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകളും ഇവർ വിതരണം ചെയ്തുവരുന്നു. കോവിഡ് നിർദേശങ്ങളടങ്ങിയ കൈയെഴുത്തു പത്രികകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, നൃത്തം, നാടകം, ഹ്രസ്വചിത്രം തുടങ്ങിയവയും ഇവർ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുന്നു.