വഴിത്തല: വിവാഹ ആഘോഷങ്ങൾക്കായി കരുതിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ദമ്പതികൾ. വഴിത്തല

കിഷോർ ഭവനിൽ കൃഷ്ണൻ- തങ്കമ്മ ദമ്പതികളുടെ മകൾ ഐശ്വര്യയും കുറവിലങ്ങാട് മധുരംകാട് മനയിൽ സോമൻ- പ്രസന്നകുമാരി ദമ്പതികളുടെ മകൻ മനുവുമാണ് ആഘോഷങ്ങൾ ഒഴിവാക്കി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായത്. 20 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവർ വിവാഹാഘോഷങ്ങൾക്കായി കരുതിയിരുന്ന തുകയിൽ നിന്ന് 30001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി വൈദ്യുതി മന്ത്രി എം.എം. മണിയ്ക്ക് കൈമാറി.