തൊടുപുഴ: സർവീസ് നടത്താൻ അനുവദിക്കുക, ക്ഷേമനിധി വിഹിതം എല്ലാ തൊഴിലാളികൾക്കും നൽകുക, അന്യായമായി എടുത്ത പൊലീസ് കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ടി.യു.സി- എമ്മിന്റെ നേതൃത്വത്തിൽ ആട്ടോറിക്ഷ തൊഴിലാളികൾ ധർണ നടത്തി. കെ.ടി.യു.സി- എം ജനറൽ സെക്രട്ടറി എ.എസ്. ജയൻ ധർണയ്ക്ക് നേതൃത്വം നൽകി.