പീരുമേട്: എക്സൈസ് പരിശോധനയിൽ ഉപ്പുതറ കടുവാക്കാനത്ത് നിന്ന് ചാരായവും കോടയുമായി മൂന്ന് പേർ പിടിയിലായി. ഉപ്പുതറ കടുവാക്കാനം തോക്കൊമ്പേൽ വീട്ടിൽ ബിബിൻ (27), എം.സി കവലകരയിൽ ചെരുവിൽ വീട്ടിൽ എസ്. സുബിൻ (31), ഈറ്റക്കാനം കരയിൽ കാവാലിയിൽ വീട്ടിൽ രാഹുൽ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് ഒന്നര ലിറ്റർ ചാരായവും 70 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മനൂപ് വി.പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ , പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ എസ്, സി.ഇ.ഒമാരായ ബിജുമോൻ പി.കെ, ആൽബിൻ ജോസ്, ചാൾസ് എഡ്വിൻ, ഡബ്ല്യു.സി.ഇ.ഒ ടി. ശ്രീദേവി, പി.എസ്. ഡ്രൈവർ സമേഷ് എന്നിവർ പങ്കെടുത്തു.