തൊടുപുഴ : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം നിഷേധിക്കുന്ന സർക്കാ‌ർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കരിദിനം ആചരിച്ചു.തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ഷെമീർ സി.എസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ദീപു.പി.യു അദ്ധ്യക്ഷത വഹിച്ചു.