തൊടുപുഴ: ആലക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പൊന്നാട അണിയിച്ച് ആദരിച്ചു. തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറി എൻ.കെ. അബു, ബി.ജെ.പി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ജനറൽ സെക്രട്ടറി പ്രകാശ് കലയന്താനി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കണ്ണായി നിധിൻ എന്നിവർ പങ്കെടുത്തു.