മൂലമറ്റം: ഓട്ടോറിക്ഷകൾ നിബന്ധനകൾക്ക് വിധേയമായി നിരത്തിലിറങ്ങുവാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മൂലമറ്റത്ത് പ്രതിഷേധ സമരം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറായ പാമ്പൂരിക്കൽ കണ്ണനെതിരെകാഞ്ഞാർ പൊലീസ് കേസെടുത്തു.മററ് വാഹനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി റോഡിൽ ഇറങ്ങാൻ അനുവാദം കൊടുത്തപ്പോൾ ഓട്ടോറിക്ഷക്ക് അനുമതി ഇല്ലാത്തത് സാധാരണക്കാരേയും ഓട്ടോറിക്ഷ ഓടിച്ച് കുടുബം പുലർത്തുന്ന നിരവധി പേരെയുമാണ് പ്രതിസന്ധിയിലാക്കിയത്.ഇതിന്റെ ഗൗരവം അധികൃതരെ അറിയിക്കാനാണ് നിയമങ്ങൾക്ക് വിധേയമായി സമരം ചെയ്തതെന്ന് കണ്ണൻ പറഞ്ഞു.എന്നാൽ എസ് പി യുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തതെന്ന് കാഞ്ഞാർ പൊലീസ് പറഞ്ഞു.