ആദ്യ ദിനങ്ങളിൽ 38പേരെത്തി

തൊടുപുഴ: വിദേശത്തു നിന്നും അന്യസംസ്ഥാനത്തുനിന്നുംകേരളത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ തൊടുപുഴയിൽ കൂടുതൽകൊവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ തീരുമാനമായി. നിലവിൽകോവിഡ് കെയർ സെന്ററുകളായി പ്രവർത്തനം തുടങ്ങിയ പാപ്പൂട്ടി ഹാളിൽ 15പേരും വട്ടക്കളം ടൂറിസ്റ്റ്‌ഹോമിൽ സ്ത്രീകളായ 13പേരും വണ്ണപ്പുറം വൃന്ദാവൻഹോട്ടലിൽ 3പേരും മുട്ടം റൈഫിൾ ക്ലബ്ബിൽ 7പേരും ക്വാറന്റൈനിൽ താമസിക്കുന്നുന്നു. ഇത് കൂടാതെ സ്ത്രീകൾക്കായി രണ്ടാമത്തെ താമസ സൗകര്യം ഒരുക്കുന്നതിനായി മുട്ടം ഒയാസിസിൽ ഇന്നു മുതൽ സൗകര്യം ഏർപ്പെടുത്തും. വിദേശത്തുനിന്നും വരുന്ന ആളുകൾക്കായി സ്വന്തം ചിലവിൽ താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ക്വാറന്റൈനിൽ താമസിക്കുന്നവർക്ക്‌കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭക്ഷണക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്.