കുമളി: ലോക്ക്ഡൗണിൽ പ്രതിസന്ധി മൂലം ജനം നട്ടംതിരിയുമ്പോൾ ഭീമമായ വൈദ്യുതി ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് കുമളി സബ്‌സ്റ്റേഷന് മുമ്പിൽ വിവിധ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കളെ പ്രതിനിധീകരിച്ച് പഞ്ചായത്ത് അംഗം ബിജു ദാനിയേൽ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കുമളി യൂണിറ്റ് പ്രസിഡന്റ് എ. മുഹമ്മദ് ഷാജി, വ്യാപാരി വ്യവസായി ഏകോപന സമതി കുമളി മേഖല പ്രസിഡന്റ് മജോ കാരിമുട്ടം, ടൂറിസം ആക്ടിവിറ്റി സെന്ററുകളുടെ പ്രതിനിധി സനൂപ് പുതുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.