binoi
പിടിയിലായ ബനോയി

കട്ടപ്പന: വ്യാജമദ്യവും കോടയുമായി യുവാവിനെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് വെള്ളിമല ഓടക്കൽ ബനോയിയാണ് (44) പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് വ്യാജമദ്യവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിന് വാറ്റിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. വണ്ടൻമേട് എസ്.ഐ പി.എൻ. മുരളീധരൻ നായർ, സി.പി.ഒമാരായ ബിനീഷ്, ലറ്റോ ജോസഫ്, എബി ജോസഫ് എന്നിവരാണ് പരശോധന നടത്തിയത്.