ആലക്കോട്: സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള ആർ.പി.എസുകളുടെ സഹകരണത്തോടെ ബാങ്കിൽ നിന്ന് 12,000 രൂപ വരെ റെയിൻ ഗാർഡിംഗിനും വളപ്രയോഗത്തിനുമായി ആർ.പിഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റബർ കർഷകർക്ക് പലിശ രഹിത വായ്പ നൽകുമെന്ന് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബാങ്കിനെയോ ആർ.പി.എസുകളെയോ ബന്ധപ്പെടണം.