തൊടുപുഴ: കാർഷിക സ്വർണ പണയ വായ്പ സബ്‌സിഡി പദ്ധതി നിറുത്തലാക്കരുതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ആവശ്യപ്പെട്ടു. മൂന്നു ശതമാനം പലിശ സബ്‌സിഡി കാലാവധി 31ന് അവസാനിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ് ബാങ്കുകളിൽ എത്തിക്കഴിഞ്ഞു. ലക്ഷക്കണക്കിന് കർഷകർക്ക് എളുപ്പത്തിൽ ലഭിച്ചിരുന്ന പദ്ധതിയാണിത്. 50 വൻകിട കോർപ്പറേറ്റുകളുടെ അതും സാമ്പത്തിക കുറ്റവാളികളുടെ 68,000 കോടി രൂപ എഴുതി തള്ളിയ സാഹചര്യത്തിൽ സാധാരണ കർഷകരോട് കേന്ദ്രം കരുണ കാണിക്കണമെന്ന് ജോർജ് അഗസ്റ്റിൻ അഭ്യർത്ഥിച്ചു.