roshy
വാത്തിക്കുടി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച പ്രദേശം റോഷി അഗസ്റ്റിൻ എംഎൽഎ സന്ദർശിക്കുന്നു.

ചെറുതോണി: മുരിക്കാശ്ശേരി മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും കൃഷിനാശമുണ്ടായവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച എം.എൽ.എ കൃഷിവകുപ്പ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. നാശനഷ്ടങ്ങൾ നിർണ്ണയിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കൃഷി ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ശക്തമായ കാറ്റിൽ തേക്കിൻതണ്ട്, പതിനാറാംകണ്ടം ഉൾപ്പെടെയുള്ള ഒട്ടേറെ കർഷകരുടെ കൃഷിയാണ് നഷ്ടമായത്. ജാതി, റബ്ബർ, വാഴ, കെക്കൊ, കമുക് തുടങ്ങിയ കൃഷികൾക്കാണ് കൂടുതൽ കഷ്ടം സംഭവിച്ചത്. വർഷംതോറും മുപ്പതിനായിരം രൂപയിൽ കൂടുതൽ ആദായം ലഭിക്കുന്ന ജാതികൾ ഉൾപ്പെടെ ഓണത്തോടെ വിളവെടുക്കാമെന്ന് പ്രതീക്ഷിച്ച വാഴകളും പൂർണമായും കാറ്റിൽ തകർന്നു പോയി. ബാങ്കിൽ നിന്നും ഇതര സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് ഇറക്കിയ കൃഷിയാണ് കർഷകർക്ക് നഷ്ടപ്പെട്ടത്.