തൊടുപുഴ: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ പക്ഷപാതപരമായ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ കൈയേറ്റം ചെയ്ത പൊലീസ് നടപടിയിൽ തൊടുപുഴയിൽ ചേർന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി.സി. രാജു തരിണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി ഷെരീഫ്, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പി.കെ. രമേഷ് എന്നിവർ പങ്കെടുത്തു.