ഇടുക്കി: ഉപയോഗിക്കാത്ത വൈദ്യുതി ബിൽ തുക കുറയ്ക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ തകർച്ചയിൽ നിന്ന് കരകയറാൻ ആറുമാസത്തോളം എടുക്കും. അതിനിടെ ഇതുപോലുള്ള ബാദ്ധ്യതകൾ ചെറുകിട വ്യവസായങ്ങളിൽ അടിച്ചേൽപ്പിക്കരുത്. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ച് ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുകയാണ് സർക്കാർ ഈ അവസരത്തിൽ ചെയ്യേണ്ടത്. ഇത്തവണ മിനിമം തുക ഇടാക്കി അടുത്ത ബിൽ റീഡിംഗിൽ വരുന്ന യഥാർത്ഥ തുക മാത്രമേ മേടിക്കാവൂവെന്ന്‌ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മധു തങ്കശേരി കട്ടപ്പന, ജനറൽ സെക്രട്ടറി ജോയി ഉദയ നെടുങ്കണ്ടം, ട്രഷറർ ജോസ് മീഡിയ, സംസ്ഥാന ഭാരവാഹികളായ ടോം ചെറിയാൻ, ബിജി കോട്ടയിൽ എന്നിവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.