മൂലമറ്റം: എടാട് പുള്ളിക്കാനം ഡി.സി കോളേജിന് സമീപത്ത് ചാരായം വാറ്റുന്നതിന് വേണ്ടി പാറയിടുക്കിൽ സൂക്ഷിച്ചിരുന്ന 450 ലിറ്റർ കോടയും ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ബിജു കെ.ആർ,സിവിൽ എക്സൈസ് ഓഫീസർമാരായ ഖാലിദ് പി.എം, വിപിൻ ജോർജ്, ഡെന്നി എം.വി, സിന്ധു കെ, അനീഷ് ജോൺ എന്നിവർ നേതൃത്വം നൽകി.