ചെറുതോണി. കോവിഡാനന്തര കാലത്തെ അതിജീവനത്തിനായി സർക്കാർ നിർദ്ദേശം പരിഗണിച്ച് ഡി വൈ എഫ് ഐ ജില്ലയിൽ 150 കേന്ദ്രങ്ങളിൽ തരിശുഭൂമിയിൽ കൃഷി ആരംഭിക്കുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ പ്രസിഡന്റ് പി പി സുമേഷ് എന്നിവർ അറിയിച്ചു. ജില്ലയിൽ വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിക്കുന്നത്. ലോക്ഡൗൺ കാലത്ത് തൊടിയിലൊരു തോട്ടം എന്ന പേരിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു ഇതിന്റെ തുടർച്ചയായാണ് തരിശുഭൂമിയിലെ കൃഷി ഏറ്റെടുക്കുന്നത്. സമീപ നാളുകളിൽ വരാൻ സാദ്ധ്യതയുളള വറുതിയും ദുരിതവും നേരിടുന്നതിന് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള മുൻകരുതലിന്റെ ഭാഗമായാണ് സർക്കാർ നിർദ്ദേശാനുസരണം കൃഷി ആരംഭിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.