ചെറുതോണി: സിമന്റിറക്കി ക്ഷീണിതനായ ചുമട്ടുതൊഴിലാളി വെള്ളം കുടിക്കാൻ മുഖാവരണം മാറ്റിയപ്പോൾ പൊലീസ് പെറ്റിയടിച്ചു. അതും പൊലീസ് സൊസൈറ്റിയുടെ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സിമന്റ് ഇറക്കാനെത്തിയപ്പോൾ. ചെറുതോണി പൊലീസ് സൊസൈറ്റിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനായി ഇന്നലെ എത്തിയ സിമന്റാണ് ലോറിയിൽ നിന്ന് തൊഴിലാളികൾ ഇറക്കിയത്. ചുമട്ടുകാരനായ പൈനാവ് സ്വദേശി രാജുവിനെ ഉൾപ്പെടെ 10 തൊഴിലാളികളെ പൊലീസ് വിളിച്ചു വരുത്തി ലോറിയിൽ നിന്ന് സിമന്റ് ഇറക്കിച്ചു. സിമന്റ് ഇറക്കി കഴിഞ്ഞപ്പോൾ അടുത്തുള്ള പെട്ടികടയിൽ നിന്ന് നാരങ്ങാവെള്ളം കുടിക്കാൻ രാജു മാസ്‌ക് ഒന്ന് ഊരി മാറ്റി. ഈ സമയം ഇതുവഴി വന്ന പൊലീസ് രാജുവിന് മുഖാവരണം ധരിക്കാത്തിതിനുള്ള പെറ്റി എഴുതിക്കൊടുത്തു. സിമന്റ് ഇറക്കിയതിന് ലഭിച്ച കൂലി 100 രൂപ. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് നൽകിയ പെറ്റി 200രൂപ.