ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ 14 വാർഡുകളിലേക്കുമുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകളുടെ വിതരണോദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.എം സെലിൻ നിർവഹിച്ചു. വിവിധ വാർഡുകളിൽ വിതരണം ചെയ്യുന്നതിനായി പതിനയ്യായിരം മാസ്‌കുകളാണ് പഞ്ചായത്തിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഓരോ വാർഡിലും വാർഡു മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും അടങ്ങുന്ന ടീം മാസ്‌കുകൾ വീടുകളിലെത്തിച്ചു നൽകും.