തൊടുപുഴ: റിയാദിൽ നിന്ന് മൂന്നും ബഹറിനിൽ ഗർഭിണിയായ അമ്മയും മകനുമുൾപ്പെടെ ആറു സ്ത്രീകളും രണ്ടു കുട്ടികളും ഒരു പുരുഷനു മുൾപ്പെടെ ഒൻപത് പേർ വിദേശത്തു നിന്ന് പ്രത്യേക വിമാനങ്ങളിൽ ഇടുക്കി ജില്ലയിലെത്തി. റിയാദിൽ നിന്ന് കോഴിക്കോട് വഴിയും ബഹറിനിൽ നിന്ന് കൊച്ചി നെടുമ്പാശേരി വഴിയുമാണെത്തിയത്. ഗർഭിണികളെയും നാലു വയസുകാരനെയും നിരീക്ഷണ നിബന്ധനകളോടെ വീട്ടിലേക്കയച്ചു. മറ്റുള്ളവരെ കുടയത്തൂരും തൊടുപുഴയിലുമുള്ള നിരീക്ഷണ കേന്ദ്രത്തിലാക്കി.