വണ്ടിപ്പെരിയാർ: കോൺഗ്രസ് പീരുമേട് ബ്ലോക്ക് മുൻ സെക്രട്ടറിയും മുൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹിയുമായ കളരിക്കൽ കെ.ഡി. സേവ്യർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വാളാടി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മിനി (അദ്ധ്യാപിക, സെന്റ് ഡൊമിനിക് സ്‌കൂൾ, ചക്കുപള്ളം), സെബാസ്റ്റ്യൻ, ലൈസാമ്മ, ജിനി (അദ്ധ്യാപിക, കാർമൽ സ്‌കൂൾ പുളിയൻമല), സിനി (ഗോകുലം മെഡിക്കൽസ്, പീരുമേട്), ബിനി, റിനി. മരുമക്കൾ: ടോമി കുന്നേലിൽ, ബീന കൈതപാടം, ടോമി പറപള്ളിൽ, സിബിച്ചൻ, ജോബി ( മരിയൻ കോളേജ് കുട്ടിക്കാനം), സജി, സൈജു.