kit
കിറ്റുകൾ തയ്യാറാക്കുന്നകുടുംബശ്രീ പ്രവർത്തകർ

ഇടവെട്ടി: സമ്പൂർണ്ണ ലോക്ക് ഡൗൺ ദിവസമായ ഇന്നലെയും ഇടവെട്ടി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് വിശ്രമമില്ല. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പലവെഞ്ചന കിറ്റുകൾ തയ്യാറാക്കുന്ന ചുമതല ഇടവെട്ടി പഞ്ചായത്തിൽ കുടുംബശ്രീക്കാണ്. ഇതിനോടകം രണ്ടായിരത്തോളം കിറ്റുകൾ ഇവർ തയ്യാറാക്കി' ഇപ്പോൾ വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റാണ് തയ്യാറാക്കുന്നത്. സിവിൽ സപ്ലൈസ് വാടകയ്ക്ക് എടുത്തഓഡിറ്റോറിയത്തിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് കാൽനടയായി എത്തി ഇവർ ലോക് ഡൗൺ കാലത്ത് സേവനത്തിന്റെ മറ്റാരു മാതൃക തീർക്കുകയാണ്‌.