house
നൽപ്പത് വർഷം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച വീട്ടിൽ പൊന്നപ്പൻ

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ വാസയോഗ്യമായ വീടുകൾ ഇല്ലാതെ നിരവധി കുടുംബങ്ങൾ. മണിയാറൻകുടിയിലാണ് നിരവധി ഭവനരഹിതരുള്ളത്. പൂർണ്ണമായും ആദിവാസി മേഖലയായ മണിയാറൻ കുടി, സമീപ പ്രദേശങ്ങളായ പെരുങ്കാല ,ആന കൊമ്പൻ ഉൾപ്പെടുന്ന 8,1, 14 വാർഡുകളിലാണ് നിരവധി ഭവന രഹിതർ ഉള്ളത്. മണിയാറൻ കുടി റേഷൻ കടക്ക് സമീപം താമസിക്കുന്ന കൊച്ചു തറയിൽ പൊന്നപ്പൻ, വീടിനായി നിരവധി തവണ പഞ്ചായത്തിൽ കയറി ഇറങ്ങിയെങ്കിലും വീട് അനുവദിച്ചുകിട്ടിയില്ല എന്ന ആരോപണവുമായി രംഗത്തെത്തി. നാൽപത് വർഷം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇദ്ദേഹം ഇപ്പോൾ കഴിയുന്നത്. നിരവധി തവണ വീടിനായി അപേക്ഷ നൽകിയിട്ടും പഞ്ചായത്തിൽനിന്നും അനുകൂല നിലപാട് ഇനിയുമായില്ല.