കട്ടപ്പന: സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ കട്ടപ്പന നഗരം വിജനം. പൊതു മാർക്കറ്റിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന ഏതാനും കടകളും മെഡിക്കൽ സ്‌റ്റോറുകളും മാത്രമാണ് തുറന്നത്. അവശ്യ സർവീസുകൾ മാത്രം നിരത്തിലിറങ്ങി. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്കു തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പൂർണമായി അടഞ്ഞുകിടന്നത് നഗരത്തിലെ ലോഡ്ജുകളിൽ താമസിക്കുന്നവരെ വലച്ചു.