കട്ടപ്പന: കട്ടപ്പന പൂവേഴ്‌സ് മൗണ്ടിലെ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് നശിപ്പിച്ചതായി പരാതി. സംഭരണ ടാങ്കിൽ നിന്നു മൂന്നു വീടുകളിലേക്കു വെള്ളമെത്തുന്ന പൈപ്പാണിത്. പൂവേഴ്‌സ് മൗണ്ടിൽ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ച പദ്ധതിയിൽ 70ൽപ്പരം ഗുണഭോക്താക്കളാണ് ഉള്ളത്. കിണറിൽ വെള്ളം കുറഞ്ഞതിനാൽ 20 ദിവസത്തിനുശേഷമാണ് ഇന്നലെ വെള്ളം പമ്പ് ചെയ്തത്. എന്നാൽ വെള്ളം എത്താത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നെല്ലിപ്പുഴയിൽ മോഹനൻ, പന്തക്കല്ലേൽ ചാക്കോച്ചൻ, പുതിയവീട്ടിൽ മനോജ് കുമാർ എന്നിവരുടെ വീടുകളിലേക്കുള്ള പൈപ്പ് നശിപ്പിച്ച നിലയിൽ കണ്ടത്.