നെടുങ്കണ്ടം:സമ്പൂർണ ലോക്ക് ഡൗൺസമയത്ത് അനാവശ്യമായി നിരത്തിലിറങ്ങിയ അഞ്ച് വാഹനങ്ങൾ നെടുങ്കണ്ടം പൊലീസ് പിടികൂടി കേസെടുത്തു. പെട്രോൾ പമ്പ് ഉൾപ്പടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു. വാഹനം സർവ്വീസ് നടത്താനെന്ന വ്യാജേന ടൗണിലെത്തിയ ലോറി ഉൾപ്പടെയുള്ള വാഹനങ്ങളാണ് പൊലീസ്പിടികൂടിയത്.