തൊടുപുഴ: ചാരായം വാറ്റാനുള്ള കോടയുമായി യുവാവ് പൊലീസ് പിടിയിലായി. മുള്ളരിങ്ങാട് വെള്ളെള്ള് കാക്കനാട് കെ.ആർ.അഭിലാഷിനെ(32)യാണ് കാളിയാർ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 35 ലിറ്റർ കോട പിടികൂടി. കാളിയാർ സിഐ പങ്കജാക്ഷന്റെ നിർദേശപ്രകാരം എസ്‌ഐ വി.സി.വിഷ്ണുകുമാർ, സിപിഒമാരായ അൻസാർ, എം.ആർ.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.