ഇടുക്കി: സർക്കാർ നല്കിയ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെകേരളത്തിലെത്തിയത് 359 പേർ. 189 പുരുഷൻമാരും 150 സ്ത്രീകളും 20 കുട്ടികളുമാണ് നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട് 279, മഹാരാഷ്ട്ര 3, കർണ്ണാടകം 38, ഡൽഹി 8, ആന്ധ്രപ്രദേശ് 5, ഗുജറാത്ത് 1, മദ്ധ്യയപ്രദേശ് 24, പോണ്ടിച്ചേരി 1 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ 132 പേർ ഇടുക്കി ജില്ലയിലുള്ളവരാണ്. റെഡ് സോണുകളിൽ നിന്നെത്തിയ 85 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 274 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.