തൊടുപുഴ: ഞായറാഴ്ച്ചകളിലെ സമ്പൂർണ്ണ ലോക്ഡൗണിനോട് പൂർണ്ണമായും സഹകരിച്ച് ജില്ല. വാഹനങ്ങൾ നിരത്തിലിറക്കാതെയും അത്യാവശ്യ സ്ഥാപനങ്ങൾ മാത്രം തുറന്നും അധികൃതരോട് സഹകരിച്ചു. അധികൃതർ കണക്കാക്കിയതിലുംഅനുകൂല പ്രതികരണമാണ് ആദ്യ ഞായറാഴ്ച്ചയിൽത്തന്നെയുണ്ടായത്. ഇളവ് നൽകിയിട്ടുള്ള അത്യാവശ്യ സർവ്വീസുമായി ബന്ധപ്പെട്ടവരുടെ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പൊലീസിന് പരിശോധനകൾ കൂടുതലായി നടത്തേണ്ട അവസ്ഥ ഉണ്ടായില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ് വാഹനങ്ങൾ റോന്ത്ചുറ്റുകകൂടി ചെയ്തതോടെ വെറുതെ ചുറ്റാൻ ഇരുചക്രവാഹനം എടുക്കുന്നവരും ശ്രമം ഉപേക്ഷിച്ചു. ജില്ലയിൽ നെടുങ്കണ്ടത്ത് മാത്രമാണ് ഏതാനും വാഹനങ്ങൾ പൊലീസിന് കസ്റ്റഡിയിലെടുക്കേണ്ടി വന്നത്.ഇളവുകൾ ഉള്ള കടകൾ പോലും പലയിടത്തും തുറന്നില്ല.