തൊടുപുഴ: അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട വിദ്യാർത്ഥികളെയും കേരളീയരെയും നാട്ടിലെത്തിക്കുക, പ്രവാസ ലോകത്ത് നിന്ന് തിരികെ വരാൻ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സാമ്പത്തിക സഹായം നൽകി തിരികെ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ അമ്പത് കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തിയതായി കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. നിൽപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് നിർവ്വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എസ്.യു ജില്ലാ കോർഡിനേറ്റർമാരായ ഫസൽ സുലൈമാൻ, സി.എസ് വിഷ്ണുദേവ് എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ മേഖലകളിൽ നിൽപ്പ് സമരത്തിന് സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കൻമാർ നേതൃത്വം നൽകി.