തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് (കർഷക കോൺഗ്രസ് ) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ പാളത്തൊപ്പിയും ധരിച്ചു സായാഹ്ന ധർണ നടത്തി. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രിസിഡന്റ് ടോമി പാലയ്ക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മൈലാടി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രിസിഡന്റുമാരായ ജെയ്‌സൺ നടുവിലെ കിഴക്കേൽ, അഭിലാഷ് പി.ബി, കർഷക കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ഷിബു സ്‌കറിയ പുത്തൻ പുരക്കൽ എന്നിവർ പങ്കെടുത്തു.