തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആഫീസിൽ സമരം നടത്തി. വൻകിട കോർപറേറ്റുകൾക്ക് കടകൾ തുറക്കാൻ അനുമതി കൊടുക്കുകയും, ചെറുകിട കച്ചവടക്കാരെ ഒഴിവാക്കുകയും ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്വന്തം കട തുറന്ന സംസ്ഥാന പ്രസിഡന്റിനെ കൈയേറ്റം ചെയ്ത പൊലീസുകാർക്കെതിരെ ശക്തമായ നടപെടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരിണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ഷെരീഫ് സർഗം, യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി.കെ എന്നിവർ പങ്കെടുത്തു.