ചെറുതോണി : ഓമനിച്ചു വളർത്തിയ ആടുകളെ വിറ്റ പണം സഹോദരിമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പൈനാവ് സ്വദേശി രാജുവും കുട്ടികളും ചേർന്നാണ് മന്ത്രി എം എം മണിക്കാണ് പണം കൈ മാറിയത്. രാജുവിന്റെ മക്കളായ അപർണ്ണാ രാജു, ആതിര രാജു എന്നിവർ ഓമനിച്ചു വളർത്തിയ ആട്ടിൻ കുട്ടികളെ വിറ്റ പണമാണ് മന്ത്രി എം എം മണി വഴി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നിരവധി ആളുകളും സംഘടനകളും രാജുവിനൊപ്പം മന്ത്രി എം എം മണി വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം കൈ മാറി.