കുമാരമംഗലം: കൊവിഡ് 19 മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകാരികൾക്ക് പലിശ രഹിത സ്വർണ്ണപ്പണയ വായ്പ്പയുമായി കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് . ബാങ്കിലെ അംഗങ്ങൾക്ക് മേയ് 11 മുതൽ 31 വരെ സ്വർണ്ണപ്പണയത്തിൻമേൽ 10000 രൂപ വരെ 3 മാസ കാലയളവിലേയ്ക്ക് പലിശ രഹിത സ്വർണ്ണപ്പണയ വായ്പ നൽകുന്നു. വിശദ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടുക.