ഇടുക്കി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാർ. അമ്പെത്തെണ്ണായിരം രൂപയുടെ ചെക്ക് മന്ത്രി എം.എം മണിക്ക് ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർമാരായ ജിജോ ജോസ്, സിജി കെ.ആർ, സ്‌നേഹിത പ്രതിനിധി ലിയ പോൾ,എന്നിവർ കൈമാറി. പ്രതിമാസം ഇരുപതിനായിരം രൂപയിൽ താഴെ വേതനം ലഭിക്കുന്ന കരാർ, ദിവസ വേതന ജീവനക്കാരായ ബ്ലോക്ക് കോർഡിനേറ്റേഴ്‌സ്, സ്‌നേഹിത ജീവനക്കാർ, ഓഫീസ് ജീവനക്കാർ, എന്നിവർ സംയുക്തമായാണ് തുക സമാഹരിച്ചത്.