കട്ടപ്പന: കേന്ദ്രസംസ്ഥാന സർക്കാരുകൾ ഓട്ടോറിക്ഷ തൊഴിലാളികളെ അവഗണിക്കുന്നതായി ആരോപിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പനയിൽ സമരം നടത്തി. സർക്കാർ പ്രഖ്യാപിച്ച 2000 രൂപ ക്ഷേമനിധി തുക ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധിയിൽ ഇല്ലാത്ത തൊഴിലാളികൾക്കും അനുകൂല്യം നൽകുക, തൊഴിലാളികളെ സഹായിക്കാൻ അടിയന്തര സാമ്പത്തിക പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മേഖല പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നോബിൾ മാത്യു, ബാബു ഇരുപതേക്കർ, പ്രശാന്ത് ചോറ്റുങ്കൽ എന്നിവർ നേതൃത്വം നൽകി.