കട്ടപ്പന: ലോക്ക് ഡൗണിന്റെ മറവിൽ രാജ്യത്ത് തൊഴിൽ സമയം 12 മണിക്കൂറായി ദീർഘിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്നു ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി. നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. തൊഴിൽ നിയമങ്ങളിൽ അഴിച്ചുപണി നടത്തി പുറത്തിറക്കിയ ഉത്തരവിൽ എട്ടിൽ നിന്നു 12 മണിക്കൂറായി സമയം പുനക്രമീകരിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ലംഘനമാണിതെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം വി.ആർ. ശശി ഉദ്ഘാടനം ചെയ്തു. രാജൻകുട്ടി മുതുകുളം, പി.ആർ. ഗോപിനാഥൻ, ടി.ജെ. ഷൈൻ, സജോ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.