കട്ടപ്പന: അയൽസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിൽ എത്തിക്കണമെന്നും പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു നിൽപ്പ് സമരം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജിതിൻ ഉപ്പുമാക്കൽ, അരവിന്ദ് രാജ്, മാർട്ടിൻ സെബാസ്റ്റ്യൻ, പ്രിൻസ് ജെയിംസ് എന്നിവർ നേതൃത്വം നൽകി.