കട്ടപ്പന: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സേതു ആപ് പ്രചരണ കാമ്പയിനു തുടക്കം കുറിച്ചു. ഒരുദിവസം കൊണ്ട് പതിനായിരം പേരുടെ സ്മാർട്ട് ഫോണുകളിൽ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്ന പരിപാടി കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ആപ്ലിക്കേഷൻ പരിചയപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ്, ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് മുട്ടം, നേതാക്കളായ സജിൻ കെ.നായർ, സനിൽ സഹദേവൻ, ജീമോൻ ജോസഫ്, പി.എസ്. അരുൺകുമാർ, രഞ്ചു എന്നിവർ നേതൃത്വം നൽകി.