fire
തീ പിടിത്തത്തിൽ കത്തി നശിച്ച വീട്

നെയ്യശ്ശരി: ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കരിമണ്ണൂർ നെയ്യശ്ശേരി കവലയിൽ പാറശ്ശാലിൽ
രവീന്ദ്രനാഥിന്റെ വീടിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു നാല് മുറികളും അടുക്കളയുമുള്ള
ഓടിട്ട വീടിന്റെ നടുക്കത്തെ മുറിക്ക് തീപിടിച്ചത്. നാട്ടുകാർ തീയണക്കാൻ
ശ്രമിച്ചെങ്കിലും വിഫലമായി. ഈ മുറിയിലെ സ്വിച്ച് ബോർഡ് കത്തി നശിച്ചു. മുറിയിലെ തുണിയിലേക്ക് തീപടർന്നതിനെ തുടർന്ന് മച്ചിട്ട മുറിയുടെ
പകുതിയോളം ഭാഗത്തേക്ക് തീ വ്യാപിച്ചു. ഈ മുറിയിലെ കട്ടിൽ, മേശ തുടങ്ങിയവ കത്തി നശിച്ചു. അടച്ചിട്ടിരുന്ന വീട്ടിൽ തീ പടരുന്നത് അയൽപക്കക്കാരാണ് കണ്ടത്. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണമായി അണച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തൊടുപുഴ ഫയർഫോഴ്‌സിലെ അസി. സ്റ്റേഷൻ ഓഫീസർ ടി.വി. രാജൻ, ടി.ഇ. അലിയാർ, അനിൽ കുമാർ, ഹരികുമാർ, ടി.ജി. സജീവ്, മനു ആന്റണി, നിധീഷ്, സാജു ജോസഫ് എന്നിവർ തീയണയ്ക്കുന്നതിന് നേതൃത്വം നൽകി.