കട്ടപ്പന: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ബസ് ജീവനക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ബി.എം.എസ്. ആവശ്യപ്പെട്ടു. ഭൂരിഭാഗം തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ലഭിച്ചിട്ടില്ല. ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളിൽ പലർക്കും സാങ്കേതിക കാരണങ്ങളുടെ പേരിൽ സഹായം മുടങ്ങിയിരിക്കുകയാണ്. ചില ഉടമകൾ മാത്രമാണ് ജീവനക്കാർക്ക് സഹായം നൽകിയിട്ടുള്ളത്. പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.