കട്ടപ്പന: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കായി സൗകര്യങ്ങളൊരുക്കി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്. സ്വരാജ് സയൺ പബ്ലിക് സ്‌കൂളിൽ ക്വാറന്റീനിൽ കഴിയാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. കൂടാതെ പഞ്ചായത്തിലെ സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് ശുചിമുറികൾ ഉൾപ്പെടെ തയാറാക്കിവരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യം പഞ്ചായത്ത് ലഭ്യമാക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായം നൽകാൻ മുഴുവൻ വാർഡുകളിലും നിരീക്ഷണ സമിതി രൂപീകരിച്ചു.