alakode
മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായ് ഹസ്തം വായ്പ്പാ പദ്ധതി ആലക്കോട് സർവീസ് സഹകരണ ബാങ്കിൽ തൊടുപുഴ അസി .രജിസ്ട്രാർ എം .ജെ സ്റ്റാൻലി ,ലാവണ്യ കുടുംബശ്രീ യ്ക്ക് വായ്പ്പാ നൽകി ഉത്ഘാടനം ചെയ്യുന്നു .

ആലക്കോട് :കൊവിഡ് 19 വ്യാപനത്തെത്തുടർന്നുമുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായ് ഹസ്തം വായ്പ്പാ പദ്ധതി ആലക്കോട് സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു .മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യക പാക്കേജിൽ ഉൾപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേനയുള്ള വായ്പ്പാ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ അസി .രജിസ്ട്രാർ എം .ജെ സ്റ്റാൻലി നിർവഹിച്ചു .ലാവണ്യ കുടുംബശ്രീയ്ക്കാണ് വായ്പ നൽകിയത് .ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി ,ഡയറക്ടർ മിനി ജെറി ,സെക്രെട്ടറി ഷിൻറ്റോ ജോസ് ,ബാങ്ക് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .