തൊടുപുഴ: ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി 5000 മാസ്‌ക് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ മുൻഭാരവാഹികളായ ആർ. പ്രശോഭ്, കെ.കെ. ഷിംനാസ്, എം.പി. അരുൺ എന്നിവർ ചേർന്ന് വിതരണ ഉദ്ഘാടനം നടത്തി. 500 മാസ്‌കുകൾ വീതം വിവിധ മേഖലാ കമ്മിറ്റികൾ തയ്യാറാക്കി നൽകിയതാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്‌കുകൾക്ക് വിപണിയിൽ അഞ്ച് രൂപ മുതൽ 15 രൂപ വരെ ഈടാക്കുന്ന സാഹചര്യത്തിലാണ് പുനരുപയോഗിക്കാവുന്ന തുണി മാസ്‌കുകൾ നിർമ്മിച്ച് സൗജന്യമായി നൽകാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആരോഗ്യ പ്രവർത്തകർക്ക് മാസ്‌കുകളും ഗ്ലൗസുകളും വിതരണം ചെയ്തിരുന്നു. ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തോമസ്, പ്രസിഡന്റ് ടി.എസ്. ഷിയാസ്, ട്രഷറർ പവിരാജ് എന്നിവർ നേതൃത്വം നൽകി.