shukoor
കട്ടപ്പന ബി.എസ്.എൻ.എൽ ജംഗ്ഷനിൽ നിന്നു പിടികൂടിയ മൂർഖൻ പാമ്പുമായി പാമ്പുപിടുത്ത വിദഗ്ധൻ ഷുക്കൂർ.

കട്ടപ്പന: വീടിന്റെ പരിസത്തെ പുന്തോട്ടത്തിലെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി. കട്ടപ്പന സുരഭി ടെക്സ്റ്റയിൽസ് ഉടമ ഷാജിയുടെ വീട്ടിലാണ് ഇന്നലെ മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധൻ കട്ടപ്പന സ്വദേശി ഷുക്കൂറിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ തണൽമരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച മൂർഖനെ ഷുക്കൂർ സാഹസികമായി പിടികൂടുകയായിരുന്നു. പുല്ലാനി ഇനത്തിൽപെട്ട മൂർഖന് ആറു വയസ് പ്രായമുണ്ട്. തുടർന്ന് പാമ്പിനെ വനപാലകർക്ക് കൈമാറി.