കാഞ്ഞാർ: ജാതിക്ക കച്ചവടക്കാരനെ ജാതി തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞാർ ചക്കിയാനി കുന്നേൽ അബ്ദുള്ള (68) യെയാണ് അറക്കുളം പന്ത്രണ്ടാം മൈലിനു സമീപമുള്ള ജാതി തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. ജാതിക്ക കച്ചവടക്കാരനായ അബ്ദുള്ള പന്ത്രണ്ടാം മൈലിലുള്ള സ്വകാര്യ വ്യക്തിയുടെ പാട്ടത്തിനെടുത്ത ജാതി തോട്ടത്തിൽ എത്തിയതായിരുന്നു. ജാതി തോട്ടത്തിലേക്ക് കയറി പോയതിനു ശേഷം ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനാൽ അന്വേഷിച്ചെത്തിയവരാണ് അബ്ദുള്ള വീണ് കിടക്കുന്നത് കണ്ടത്.ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു.ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: സുബൈദ. മക്കൾ: ഷിഹാബ്, റിയാസ്, സിറാജ്, നെസിയ.